Movies
മഹേഷ് ബാബു- എസ്.എസ്. രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. കുംഭ എന്ന നെഗറ്റിവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു.
ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോർട്ട് ഉണ്ട്.
‘കുംഭയെ അവതരിപ്പിക്കുന്നു... ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര കളി ആരംഭിച്ചു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി.’ഫസ്റ്റ്ലുക്ക് പങ്കുവച്ച് പൃഥ്വി കുറിച്ചു.
Movies
ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവിന്റെ കഥ പറയുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പൃഥ്വിരാജ് നായകനാകുന്ന ചിത്രം നവംബർ 21-ന് റിലീസ് ചെയ്യും.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ധീപ് സേനനും, എ.വി. അനൂപും ചേർന്നാണ് നിർമിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക.
അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പയസ്മോൻ സണ്ണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 21-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
Movies
സംസ്ഥാന പുരസ്കാരം പൃഥ്വിരാജ് സുകുമാരന്‍ നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായെത്തിയ നടൻ ഫിറോസ് ഖാന് നേരെ ട്രോളുകൾ. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് പുരസ്കാരം നൽകാതെ ഭ്രമയുഗത്തിന് മമ്മൂട്ടിക്ക് നൽകിയെന്നായിരുന്നു ഫിറോസിന്റെ വിമർശനം.
ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകനടത്തേക്കാളും മികച്ചതായിരുന്നു ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയമെന്നും എന്നാൽ ചില പൊളിറ്റിക്സിനെ തുടർന്ന് ദേശീയ അവാർഡിനു പിന്നാലെ സംസ്ഥാന പുരസ്കാരവും നഷ്ടമായെന്നും ഫിറോസ് പറഞ്ഞു.
പിന്നാലെയാണ് ആടുജീവിതം 2023ലെ മത്സരചിത്രമായിരുന്നുവെന്നും പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നുവെന്നും ഫിറോസിന് മനസിലായത്. തനിക്കു പറ്റിയ അബദ്ധം കമന്റുകളിലൂടെ പ്രേക്ഷകർ ചൂണ്ടിക്കാട്ടിയതോടെ താരം വീഡിയോ പിൻവലിക്കുകയായിരുന്നു.
Movies
മല്ലിക സുകുമാരന്‍ ജന്മദിനാശംസകളുമായി പൃഥ്വിരാജ്. മകൾ അലംകൃതയെ മല്ലിക എടുത്തുകൊണ്ടു നിൽക്കുന്ന ഒരു മനോഹര ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ ആശംസ. 71-ാം ജന്മദിനം ആഘോഷിക്കുകയാണ് മല്ലിക ഇന്ന്.
പിറന്നാൾ ആശംസകൾ അമ്മ എന്നു കുറിച്ച പൃഥ്വി അച്ചമ്മ, ആലി എന്നിങ്ങനെ ഹാഷ് ടാഗുകളും ചേർത്തു.
തനിക്കു ഇന്നു കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് ഈ ചിത്രമെന്നായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. തന്റെ ആൽബത്തിൽ ഈ ചിത്രം ഇല്ലായിരുന്നുവെന്നും മല്ലിക പറയുന്നു.
‘താങ്ക്യൂ ദാദുമോൻ. ഇന്നത്തെ ദിവസം എനിക്കു ലഭിച്ച അമൂല്യമായ സമ്മാനമാണ് ഈ ചിത്രം. ഇതെന്റെ ആൽബത്തിലും ഉണ്ടായിരുന്നില്ല. അച്ചമ്മയുടെ ക്യൂട്ട് ഡോൾ, ആലി മോൾ. അന്നത്തെ സമയത്ത് എന്റെ ടീച്ചറും കൂടിയായിരുന്നു. എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.’മല്ലിക സുകുമാരന്റെ മറുപടി ഇങ്ങനെ.
Movies
ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവിന്റെ കഥ പറയുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ചന്ദനമരത്തിനു മുകളിൽ അക്ഷോഭ്യനായ ഡബിൾ മോഹനും പിന്നിൽ മോഹന്റെ പിൻബലക്കാരായ അഞ്ചു ചെറുപ്പക്കാരുമാണ് പോസ്റ്ററിലുള്ളത്.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ധീപ് സേനനും, എ.വി. അനൂപും ചേർന്നാണ് നിർമിക്കുന്നത്.
രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കിയുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിന്റെ കഥാ പുരോഗതി. പ്രിയംവദാ കൃഷ്ണനാണ് നായിക.
അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ.
എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്, പയസ്മോൻ സണ്ണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ. അസോസിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - രാജേഷ് മേനോൻ, നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് ഇ. കുര്യൻ.
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ 21-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.
Movies
പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തുന്ന വിലായത്ത് ബുദ്ധയുടെ ടീസർ പുറത്തിറങ്ങി. മറയൂരിലെ ചന്ദനക്കൊള്ളയുടെ കഥപറയുന്ന ജി.ആർ. ഇന്ദുഗോപന്റെ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. വിലായത്ത് ബുദ്ധ ഒക്ടോബറിൽ തീയറ്ററുകളിലെത്തും.
പൃഥ്വിരാജിനൊപ്പം ഷമ്മി തിലകൻ, അനുമോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർ പ്രധാനവേഷത്തിലെത്തും. അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ സിനിമ.
Movies
പോക്കിരി രാജയ്ക്ക് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഖലീഫ’ തുടങ്ങുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് ആറിന് ലണ്ടനിൽ ആരംഭിക്കും. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽവച്ച് നടന്നു.
15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വി എത്തുന്നു. ആക്ഷൻ എന്റർടെയ്നറായി ഒരുക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ദുബായിയും പ്രധാന ലൊക്കേഷനാണ്.
ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
ഛായാഗ്രഹണം ജോമോൻ ടി. ജോൺ. സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, ആർട് ഷാജി നടുവിൽ, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ.
Movies
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് എസ്.എം. രാജു ദാരുണമായി മരിച്ചതിന്റെ ആഘാതത്തിലാണ് സിനിമാലോകം. തമിഴ് നടന് വിശാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ സില്‍വയും ഉള്‍പ്പെടെയുള്ളവര്‍ രാജുവിന് ആദരാഞ്ജലിയര്പ്പിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ നടൻ പൃഥ്വിരാജും സാമൂഹികമാധ്യമത്തിലൂടെ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു.സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് എസ്.എം. രാജു ദാരുണമായി മരിച്ചതിന്റെ ആഘാതത്തിലാണ് സിനിമാലോകം. തമിഴ് നടന് വിശാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ സില്‍വയും ഉള്‍പ്പെടെയുള്ളവര്‍ രാജുവിന് ആദരാഞ്ജലിയര്പ്പിച്ചെത്തിയിരുന്നു. ഇപ്പോഴിതാ നടൻ പൃഥ്വിരാജും സാമൂഹികമാധ്യമത്തിലൂടെ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പൃഥ്വി എസ്.എം. രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചത്. രാജുവിന്റെ കഴിവും ധൈര്യവുമില്ലായിരുന്നെങ്കില് പല മാന്ത്രിക നിമിഷങ്ങളും ഉണ്ടാകില്ലായിരുന്നുവെന്നും രാജുവിനെ എക്കാലത്തും മിസ്സ് ചെയ്യുമെന്നും പൃഥ്വിരാജ് കുറിച്ചു.
പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്.
എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.